കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്തു
പുല്‍പ്പളളി:മാനന്തവാടി രൂപതയിലെ മരകാവ് ഇടവക ഒരുക്കുന്ന കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതി സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ.ഐ.സി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.മരകാവ് ഇടവകയുടെ ജീവകാരുണ്യ സംരംഭമായ സെന്റ് തോമസ് റിലീഫ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും കൈകോര്‍ക്കുന്ന റിലീഫ് പ്രോജക്ടിന്റെ ഭാഗമായി പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ 300കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യ അവശ്യവസ്തുക്കള്‍ സംഭരിച്ചു നല്‍കുന്നത്.
അരി,പയര്‍ തുടങ്ങിയ 10ഇനം പലവ്യജ്ഞനങ്ങളാണ് ഓരോ കിറ്റിലുമുളളത്. ഇടവക വികാരി ഫാ.വിന്‍സെന്റ് പുതുശ്ശേരിയുടെ നേതൃത്വത്തില്‍ വ്യഴാഴ്ച ചങ്ങനാശ്ശേരി അതിരൂപതാ കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ കിറ്റുകള്‍ കൈമാറും. മാര്‍.ജോസഫ് പവ്വത്തില്‍ പിതാവ് കിറ്റുകള്‍ ഏറ്റുവാങ്ങും.ചങ്ങനാശ്ശേരി അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് സംഘടനയായ ചാസ് ഭഷ്യധാന്യകിറ്റുകള് ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യും.
മരകാവ് ഇടവകയുടെ പരിധിയില്‍പ്പെടുന്ന നാനാജാതി മതസ്ഥര്‍ക്ക് ,2017ല്‍ പ്രവര്‍ത്തനം ആരംഭിച്ച റിലീഫ് പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ വിവിധങ്ങളായ സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്.. സഭയുടെ കാരുണ്യത്തിന്റെ മുഖം സമൂഹത്തിന് നല്‍കുകയെന്നതാണ് പ്രോജക്ട് വിഭാവനം ചെയ്യുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഭക്ഷ്യധാന്യ കിററുകളുമായി കുട്ടനാട്ടിലേക്ക് പോകുന്ന വാഹനത്തിന്റെ ഫഌഗ്ഓഫ് കര്‍മ്മം ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ.നിര്‍വഹിച്ചു.മരകാവ് പളളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.വിന്‍സെന്റ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ ബാബു നമ്പുടാകം,തോമസ് പുല്ലന്താനി,ബേബി കല്ലുങ്കല്‍,ബിനോന്സ നാമററം,കവീനര്‍ ജോര്‍ജ്ജ് മുണ്ടക്കല്‍,സണ്‍ഡെസ്ക്കൂള്‍ ഹെഡ്മാസ്റ്റര് വര്‍ഗീസ് കാഞ്ഞിരത്തുങ്കല്‍,സിസ്റ്റര്‍ കൊച്ചുത്രേസ്യ.എം.എസ്.എം.ഐ. എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍