ഡി.വൈ.എഫ്.ഐ പ്രചരണ ജാഥയ്ക്ക് ആവേശമാകാന്‍ ചലചിത്ര താരം മണികണ്ഠനും..!
ബത്തേരി:ഡി.വൈ.എഫ്.ഐ ആഗസ്റ്റ്15 'ഇന്ത്യ അപകടത്തില്‍ പൊരുതാം നമുക്കൊന്നായി' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന സ്വാതന്ത്ര്യ സംഗമത്തിനു മുന്നോടിയായി നടത്തിയ ഈസ്റ്റ് ബത്തേരി മേഖലാ കമ്മിറ്റിയുടെ പ്രചരണ കാല് നട ജാഥയില്‍ ചലചിത്ര താരം മണികണ്ഠന് അഭിസംബോധന ചെയ്ത് സംസാരിച്ചു.എഴുത്തുകാരെയടക്കം നിശബ്ദമാക്കാനുള്ള ആര്.എസ്.എസിന്റെ നയങ്ങള്‍ക്കെതിരെ കലാ സാംസ്കാരിക രംഗത്ത് സജീവമായി തുടരുമെന്നും ,ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള വര്‍ഗ്ഗീയ അജണ്ടകള്‍ പ്രതിരോധിക്കാനുള്ള ഡി.വൈ.എഫ്.ഐ യുടെ ആശയപരമായ പോരാട്ടത്തില്‍ അണിചേരുന്നൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നിധീഷ് സോമന്,പ്രസിഡന്റ് മിര്‍ഷാദ് കരീം, ട്രഷറര്‍ സുനില്‍ പാളാക്കര,വിനീഷ് കുപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍