മാനന്തവാടി പരിസരത്ത് കഞ്ചാവ് വിറ്റുവരുന്നയാള് വീണ്ടും പിടിയില്‍
മാനന്തവാടിയിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശി നിരപ്പുകണ്ടത്തില്‍ വീട്ടില്‍ എന്‍.കെ വര്‍ഗ്ഗീസ് (59) നെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷര്‍ഫുദിന്‍ റ്റി പുല്‍പ്പള്ളി വെച്ച് അറസ്റ്റു ചെയ്തത്.ഇയാളിന് നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.ഇയാള്‍ക്കെതിരെ മുമ്പും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് കേസ് നിലവിലുണ്ട്.പ്രതിയെ ഇന്ന് രാത്രി മാനന്തവാടി കോടതി മുമ്പാകെ ഹാജറാക്കും.ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എം,കെ ഗോപി, പ്രിവന്റീവ് ഓഫീസര്‍ കെ.വി ഷാജി,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് പി.ആര്, അനീഷ് എ.എസ്,ജ്യോതിസ് മാത്യൂ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍