വീണ്ടും വനിതാ മോഷ്ടാക്കള്‍! മോഷണശ്രമത്തിനിടെ പനമരത്ത് തമിഴ്നാട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു
നാലാംമൈല്‍ നിന്നും പനമരം ഭാഗത്തേക്ക് വന്ന കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്ത കാരക്കാമല സ്വദേശിയുടെ ബാഗ് തുറന്നു മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. മീനാക്ഷി ശക്തി (19 ), ലക്ഷ്മി (25), എന്നിവരെയാണ് പനമരത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മോഷണശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു, പ്രതികള്‍ നഞ്ചന്‍കോട് താമസിച്ച് കേരളത്തില്‍ വന്നു മോഷണം നടത്തി പോകുന്നവരാണ് എന്ന് അന്വേഷണത്തില്‍ മനസിലായി തായി പോലീസ് വ്യക്തമാക്കി.സമാന രീതിയില്‍ മറ്റൊരു സത്രീയെ പനമരം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍