സുമനസുകളുടെ സഹായം തേടുന്നു
തവിഞ്ഞാല്‍ വിമലനഗറില്‍ താമസിക്കുന്ന ഇളംപൂള്‍ ഐ.സി. വിനോദിന്റെ മകന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന പന്ത്രണ്ട് വയസ്സുള്ള സൗരവ് തലച്ചോറിന് ഗുരുതരമായ രോഗം ബാധിച്ച് കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പന്ത്രണ്ടു ദിവസമായി ചികിത്സയിലാണ്. ദിവസംതോറും ഒരു ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്.ഈ സാഹചര്യത്തില്‍ ചികിത്സാ ധനസഹായ സ്വരൂപണത്തിനായി ചികിത്സാ ധനസമാഹരണ കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
തവിഞ്ഞാല്‍ പള്ളി വികാരി ഫാ. ആന്റോ മാമ്പള്ളില്‍ ,വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍ ,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ സുരേന്ദ്രന്‍,എന്നിവര്‍ രക്ഷാധികാരികളായും ,ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഫിലോമിന ആന്റണി ചെയര്‍മാനും,തലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘം ഡയറക്ടര്‍ മാത്യു കുഞ്ഞിപ്പാറയില്‍ കണ്‍വീനറായും ,മുന്‍ പഞ്ചായത്തംഗം ബാലകൃഷ്ണന്‍ കണ്ടത്താള്‍ ട്രഷറര്‍ ആയും,വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, സംയുക്ത ഡ്രൈവേഴ്‌സ് സംഘടനാ ഭാരവാഹികള്‍,വിവിധ ക്ലബ്ബ് ഭാരവാഹികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ട് രൂപികരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തുവാന്‍ തീരുമാനിച്ചു.ഈ സാഹചര്യത്തില്‍ എല്ലാവരുടെയും നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
കണ്‍വീനര്‍
മാത്യു കുഞ്ഞിപ്പാറയില്‍
9447731990
ട്രഷറര്‍
ബാലകൃഷ്ണന്‍ കണ്ടത്താള്‍
9539101530
ചെയര്‍മാന്‍
ഫിലോമിന ആന്റണി.
9947243197
ജോയിന്റ് അക്കൗണ്ട് നമ്പര്‍
സൗരവ് ചികിത്സാസഹായനിധി
വയനാട് ജില്ലാ സഹകരണ ബേങ്ക്
മാനന്തവാടി ബ്രാഞ്ച്
Account No.
130051200423635
IFSC Code: FDRL0WDCB01
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍