സ്വകാര്യബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഇരുപത്തിയൊന്ന് പേര്‍ക്ക് പരുക്കേറ്റു;സ്റ്റിയറിംഗ് ടയര്‍ ബന്ധം വിട്ടുപോയി;വഴിമാറിയത് വന്‍ ദുരന്തം

തലശ്ശേരിയില്‍ നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന എസ്ആര്‍എസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മാനന്തവാടി ചെറ്റപ്പാലം വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിലുണ്ടായിരുന്ന ഇരുപത്തിയൊന്ന് യാത്രികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൃഷ്ണ (57), രവി കുമാര്‍ (42), മഞ്ജുള (40), മകള്‍ ലക്ഷ്മി (12), അനിത (32), ശ്രേയ (25), മാതാവ് ഷെറീന (44), വാസന്തി (30), മകന്‍ വിജയ് (14), സാവിത്രി (55), റഫീഖ് (45), സന്തോഷ് (30), സുനീഷ് (45),മോഹനന്‍ (57),സ്മിജു(35),അബ്ദുള്‍ ഖാദര്‍(25),മിഥുന്‍ കൃഷ്ണ (24),സൈനുദ്ദീന്‍ (42),റഷീദ് (42),വിക്രം(46),ഖാദര്‍ (70)തുടങ്ങിയവര്‍ക്കാണ് പരുക്ക്.
എല്ലാവരുടേയും മുഖത്താണ് പരുക്കേറ്റത്. രണ്ട് പേരുടെ പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരാളെ സിടി സ്‌കാനിങ്ങിന് വിധേയനാക്കുന്നുണ്ട്. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാവര്‍ക്കും സൗജന്യ സിടി സ്‌കാനിംഗ്, എക്‌സ് റേ സൗകര്യം ഒരുക്കി നല്‍കിയിരുന്നു.ബസ്സിന്റെ സ്റ്റിയറിംഗും ചക്രങ്ങളും (ടൈയ്‌റോഡ് എന്റ്) തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.ഇന്ന് രാവിലെ ഏഴരയ്ക്ക് തലശ്ശേരിയില്‍ നിന്നും പുറപ്പെട്ടതായിരുന്നു ബസ്. ഇരിട്ടി-മാക്കൂട്ടം-വിരാജ്‌പേട്ട വഴി പോകേണ്ടിയിരുന്ന ബസ് മാക്കൂട്ടത്ത് ഗതാഗതതടസ്സമുള്ളതിനാല്‍ മാനന്തവാടി വഴി പോയതായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍