എക്സൈസ് കഞ്ചാവ് വേട്ട തുടരുന്നു ;സ്ക്കൂട്ടറില്‍ കഞ്ചാവുമായി വന്ന യുവാക്കള്‍ അറസ്റ്റില്‍
വയനാട് ജില്ലാ എക്സൈസ് ഇന്റലിജന്‍സിന്റ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 200 ഗ്രാം കഞ്ചാവുമായി സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും പിടികൂടി.ബത്തേരി നടവയല്‍ സ്വദേശികളായ കണ്ടേത്ത് വീട്ടില്‍ ഫ്രാങ്ക് ലിന് ജോസ് (21 ),തൊട്ടിയില്‍ വീട്ടില്‍ എബിന് ജോസഫ് (21) എന്നിവരാണ് അറസ്റ്റിലായത്.കോളേജ് വിദ്യാര്‍ത്ഥികളായ രണ്ട് പേരെയും മാനന്തവാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. എക്സൈസ് സംഘത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി ആര് ജനാര്ദ്ദനന്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എം.കെ ഗോപി , സിവില്‍ എക്സൈസ് ഓഫിസര്‍ മാരായ എം.ബി ഹരിദാസന്, നിഷാദ് വി.ബി, സോമന് എം , അനീഷ് എ.എസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍