കഞ്ചാവുമായി ഇരട്ട സഹോദരന്മാര് പിടിയില്‍ .
പുല്‍പ്പള്ളി:ബത്തേരി പൂമല മണിച്ചിറ കരിമ്പന വീട്ടില്‍ ജാബിര്‍(20),ജാസിര്‍(20) എന്നിവരാണ് പിടിയിലായത്.വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അസീസും സംഘവുമാണ് പുല്‍പ്പള്ളി മരക്കടവ് ഡിപ്പോകടവ് ഭാഗത്ത് വെച്ച് കെ.എല്‍ 73 എ 3445 നമ്പര്‍ സ്കൂട്ടറില്‍ കടത്തികൊണ്ട്വന്ന അരകിലോയോളം കഞ്ചാവുമായി ഇരട്ട സഹോദരന്മാരെ പിടികൂടിയത്.ബത്തേരി പൂമലഭാഗത്ത് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണോ എന്ന് സംശയമുള്ളതായും കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രിവന്റീവ് ഓഫീസര്‍ വി.കെ.മണികണ്ഠന് ,സി.ഇ.ഒ മാരായ അനില്‍, പ്രകാശന്,അബ്ദുള്‍ സലീം എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍