വന്യമൃഗശല്യം:വാകേരി മേഖലയില്‍ ആഗസ്റ്റ് 8 ന് ഹര്‍ത്താല്‍
ബത്തേരി:അതിരൂക്ഷമായ വന്യമൃഗശല്യത്താല്‍ ദുരിതമനുഭവിക്കുന്ന ചപ്പക്കൊല്ലി, രണ്ടാം നമ്പര്‍, വാകേരി, മൂടക്കൊല്ലി, കൂടല്ലൂര്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മൂടക്കൊല്ലി ഓങ്കാരേശ്വര ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 8 ന് വാകേരി മേഖലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.ചപ്പകൊല്ലി, രണ്ടാം നമ്പര്‍, പാലക്കുറ്റി, വാകേരി, മൂടക്കൊല്ലി, കൂടല്ലൂര്‍ മേഖലകളിലാണ് ഹര്‍ത്താല്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍