പരിശീലന ക്യാമ്പ് നടത്തി
പുല്‍പ്പള്ളി:സംസ്ഥാനത്തെ ദന്ത ഡോക്ടര്‍മാര്‍ക്കായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.കണ്‍വീനര്‍ ഡോ.അനില്‍ തുനോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചിലവ് കുറഞ്ഞ അപ്ലയന്‍സുകള്‍ ഉപയോഗിച്ച് മുഖവൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് ഡോക്ടര്‍മാര്‍ ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.ക്ലാസുകള്‍ക്ക് മലബാര്‍ ഡെന്റല്‍ കോളേജിലെ കുട്ടികളുടെ ദന്ത വിദഗ്ധന്‍ ഡോ.ജോബി പീറ്റര്‍ നേതൃത്വം നല്കി.6 മുതല്‍ 13 വയസ് വരെയുള്ള കുട്ടികളുടെ പല്ല്,മോണ,താടിയെല്ല് എന്നിവയുടെ വൈകല്യങ്ങള്‍ ഏറ്റവും വേഗത്തില്‍ നേരത്തെ പരിഹരിക്കുന്നതിനെ കുറിച്ചായിരുന്നു പരിശീലന ക്യാമ്പ്.പ്രസിഡണ്ട് ഡോ.രാജേഷ് ടി. ജോസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡോ: രഞ്ജിത്,എം.ഡോ.ജോബിപീറ്റര്,ഡോ.സജിത്പി.സി,ഡോ.സനോജ് വി.ബി,ഡോ.ജോര്‍ജ് എബ്രഹം,ഡോ.ബിജോയ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍