വ്യാപാരി സുരക്ഷാപദ്ധതി ഉദ്ഘാടനം ചെയ്തു.
പുല്‍പ്പള്ളി:മര്‍ച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നൂതനമായ വ്യാപാരിസുരക്ഷാ പദ്ധതിക്ക് തുടക്കംകുറിച്ചു.ഒരു വ്യാപാരി മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെകുടുംബത്തിന് 5 ലക്ഷം രൂപ മറ്റ് നിയമനടപടികളൊന്നുമില്ലാതെ അനന്തരാവകാശികള്‍ക്ക് എത്തിച്ചകൊടുക്കുന്ന പദ്ധതിയാണിത്. പുല്‍പ്പള്ളി മര്‍ച്ചന്റ്സ് അസോസിയേഷന്റെകീഴില് രൂപീകരിച്ചിരിക്കുന്ന പി.എം.എ ചാരിറ്റബിള്‍ ട്രസ്റ്റിനായിരിക്കും പദ്ധതിയുടെനടത്തിപ്പിന്റെ ചുമതല. അംഗത്വഫീസിനു പുറമെ ഓരോ അംഗവും നല്കുന്ന വാര്ഷികവരിസംഖ്യയില് നിന്നും ഫിക്സഡ് ഡെപ്പോസിറ്റില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഇത്തരത്തില്‍ കുടുംബത്തെ സഹായിക്കാന്‍ കഴിയുന്നത്. സാമ്പത്തിക പരാധീനതയില്‍പ്പെട്ട് വ്യാപാരം തകര്‍ന്നുപോകുന്ന വ്യാപാരിയേയും, മാരകരോഗംബാധിക്കുന്നവരെയും, അപകടത്തില്‍പ്പെടുന്നവരെയും, ഓപ്പറേഷന് ആവശ്യമായി വരുന്നവര്‍ക്കും നല്ല രീതിയില്‍ സാമ്പത്തികമായി സഹായിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. വ്യാപാരി സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍ നിര്‍വ്വഹിച്ചു. ടൗണിനെയും പരിസരത്തെയും മലിനസമാക്കുന്ന മാലിന്യ പ്രശ്നത്തെക്കുറിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിശ്രീ.അബ്ദുള്ള ക്ലാസ്സെടുത്തു. കാരുണ്യനിധി ബോക്സുകളുടെ വിതരണവും, എസ്.എസ്.എല്‍.സി., പ്ലസ് ടു തലത്തില്‍ ഉന്നതവിജയികള്‍ക്ക് അവാര്‍ഡുകളും നല്കി. മര്‍ച്ചന്റ്സ്അസോസിയേഷന്‍ പ്രസിഡന്റ് മാത്യു മത്തായി ആതിര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ.ടി.ബാബു, വിജയന് പി.ആര്, കെ.എ.ജയകുമാര്‍, പി.സി.ബേബി, എന്നിവര്‍ പ്രസംഗിച്ചു.കെ.ജോസഫ്, ഇ.കെ.മുഹമ്മദ്, സി.പി.വര്‍ഗ്ഗീസ്,പി.സി.ടോമി, വേണുഗോപാല്‍,ബാബു സി.കെ., കെ.കെ.അബ്രാഹം, പി.വി.ജോസ്, റഫീഖ് കെ.വി. എന്നിവര്‍ നേതൃത്വംനല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍