വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍; വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്
ബത്തേരി നഗരത്തിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ ബത്തേരി പള്ളിക്കണ്ടി മീത്തലേകരിയത്തില് അസീസ് (60) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്നതിനിടെയാണ് ഇയാളെ പോലീസ് കയ്യോടെ പിടികൂടിയത്. പ്രതിക്കെതിരെ എന്‍ഡിപിഎസ്,ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയപരിശോധനയില്‍ വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ബത്തേരി എസ്ഐ അജീഷ് കുമാര്‍,സിപിഓ അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍