രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിന് പെന്‍ഷന്‍കാര്‍ ജാഗരൂകരാകണം:എന്‍.ഡി. അപ്പച്ചന്
കോണ്‍ഗ്രസ് നേടിയെടുത്ത രാജൃത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭീഷണിയിലാണ് ഈ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ പെന്‍ഷന്‍കാര്‍ ജാഗരൂകരായിക്കണമെന്ന് കെ.പി.സി.സി അംഗം എന്‍.ഡി അപ്പച്ചന്.കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് വയനാട് ജില്ല സമര പ്രാഖൃപന കണ്വെന്ഷന് മീനങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് വിപിനചന്ദന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വിനയദാസ് മുഖ്യ പ്രഭാഷണം നടത്തി. സര്‍വീസ് പെന്‍ഷന്‍കാരുടെയും കുടുംബപെന്ഷന് കാരുടെയും സൗജന്യ ചികിത്സ പദ്ധതി ഒ.പി.ചികിത്സ ഉറപ്പു വരുത്തി ഉടന്‍ നടപ്പാക്കുക. കുടിശ്ശികയായ ക്ഷാമാശാസം ഉടനടി അനുവദിക്കുക. 11) പെന്ഷന് പരിഷ്കരണ കമ്മീഷനെ നിയമിക്കുക. ഒരു മാസത്തെ പെന്ഷന് തുല്യമായ തുക ഉത്സവ ബത്തയായി അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ആഗസ്റ്റ് 9 ന് വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കളക്ടേ ധര്‍ണ്ണ വിജയിപ്പിക്കാന്‍ മുഴുവന്‍ പെന്‍ഷന്‍കാരും പങ്കെടുക്കണമെന്ന് കണ്വെന്ഷന് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി.കെ ജേക്കബ് സ്വാഗതം പറഞ്ഞ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ കുഞ്ഞമ്മദ്,പി വി പൗലോസ് മാസ്റ്റര്‍,എസ് ഹമീദ്, ടി.പി.ശശിധരന് മാഷ്, എം തോമസ്, വി ആര് ശിവന്, വനജാക്ഷി ടീച്ചര്‍,കെ കാര്‍ത്ത്യായനി,സുബ്രഹ്മണ്യന്, സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍