സംസ്ഥാന സബ്ജുനിയര് നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്:സംഘാടക സമിതി രൂപീകരിച്ചു.
ബത്തേരി:കേരള നെറ്റ് ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 27, 28 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്ന സംസ്ഥാന സബ് ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി യോഗം ചേര്‍ന്നു. മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍. സാബു യോഗം ഉല്‍ഘാടനം ചെയ്തു. സലീം കടവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നെറ്റ് ബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡണ്ട് അഡ്വ.ഖാലീദ് രാജ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ഡി. സഹദേവന്, കൗണ്‍സിലര്‍ ബാബു അബ്ദുള്‍ റഹ്മാന് സെക്രട്ടറി അലി അഷ്ഹര്‍, എന്‍.സി. സാജിദ് . ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ടി. സതീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നെറ്റ് ബോള്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി കെ. ശോഭ നന്ദി പ്രകാശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍