പ്രതിഷേധ കൂട്ടായ്മ നടത്തി
പുല്‍പ്പള്ളി: ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മയുടെ ശിപാര്‍ശയില്‍ പ്രതിഷേധിച്ച് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ പാടിച്ചിറയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കുമ്പസാരമെന്ന വിശുദ്ധ കൂദാശയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ദേശീയ വനിതാ കമ്മീഷനെതിരെ ഇടവാകാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധമൗനജാഥയും നടത്തി. പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ വികാരി ഫാ.തോമസ് പരുന്തനോലില്‍ ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ പുലികുത്തിയില്‍ അധ്യക്ഷത വഹിച്ചു. ജോസ് അഴികണ്ണിയ്ക്കല്‍, ജോമറ്റ് വാദ്യത്ത്, ബൈജു മൈലോത്ത്, സണ്ണി കുന്നത്ത്, സ്റ്റീഫന്‍ പുകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍