റോഡ് നന്നാക്കാന്‍ ഞാറ് നട്ടും മീന്‍ പിടിച്ചും പ്രതിഷേധം
പുല്‍പ്പള്ളി: തകര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളി ആനപ്പാറ റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് പൗരസമിതിയുടെ നേതൃത്വത്തില്‍ റോഡില്‍ ഞാറ് നട്ടും മീന്‍ പിടിച്ചും പ്രതിഷേധിച്ചു. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായിട്ടും അറ്റകുറ്റപണി നടത്താതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മക സമരം. പുല്‍പ്പള്ളി അനശ്വര ജംഗ്ഷന് മുതല്‍ വിമലാ മേരി ആശുപത്രി വരെയുള്ള റോഡില്‍ വന്‍കുഴികള്‍ രൂപപ്പെട്ടതും തകര്‍ന്ന കുഴിയില്‍ വെള്ളം കെട്ടികിടക്കുന്നതും മൂലം ബൈക്ക് ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും കാല്‍നടയാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്നതും പതിവാണ്. വര്‍ഷാവര്‍ഷം റോഡ് ടാര്‍ ചെയ്യുന്നതിനു ഫണ്ട് അനുവദിക്കുമെന്ന് പറയുന്നതല്ലാതെ റോഡ് ഗതാഗതയോഗ്യമാക്കാത്ത പിഡബ്ല്യുഡി അധികൃതരുടെ അവഗണന ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.സമരം ബേബി കൈനിക്കുടിയില്‍ ഉദ്ഘാടനം ചെയ്തു. സിജു തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് നാരകത്ത്, ചന്ദ്രന്, സൈനോ, ബേബി, ഷെബിന്‍, ഡൈജി, ബിജോയ്, ഒ.ആര്. പ്രമോദ്, ഷിജു കാരക്കാട്ടില്‍, സെജിര് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍