പ്രചരണ കാല്‍നട ജാഥ സംഘടിപ്പിച്ച
ഓഗസ്റ്റ് 15 ന് 'ഇന്ത്യ അപകടത്തില്‍ പൊരുതാം നമുക്കൊന്നായ് ' എന്ന മുദ്രാവാക്യം ഉയര്‍ത്തി പനമരത്ത് വെച്ച് സംഘടിപ്പിക്കുന്ന സ്വതന്ത്ര്യ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ പൊരുന്നന്നൂര്‍ മേഖല സംഘടിപ്പിക്കുന്ന പ്രചരണ കാല്‍നട ജാഥ സി.പി.ഐ.എം പനമരം ഏരിയ കമ്മിറ്റി അംഗം സി.എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്മാന് സ.വി.ആര് രാജീവന് അദ്ധ്യക്ഷത വഹിച്ചു. അജിത്ത് സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ രാകേഷ് നന്ദിയും പറഞ്ഞു.ഡി.വൈ.എഫ്.ഐ പനമരം ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി, മേഖല പ്രസിഡണ്ട് വിഷ്ണു കെ എസ്, ട്രഷറര്‍ മുഹമ്മദ് അഷിഖ്, ജോ.സെക്രട്ടറി ജലീല്‍,നൗഫല്‍, രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍