നിയമ സെമിനാര്‍ നടത്തി
പുല്‍പ്പള്ളി:വയനാട് സിറ്റി ക്ലബ്ബിന്റെയും ബത്തേരി താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോരിറ്റിയുടെയും നേതൃത്വത്തില്‍ കാപ്പിസെറ്റ് ഗവ.ഹൈസ്കൂളില്‍ വെച്ച് 'സൈബര്‍ കുറ്റങ്ങളും വിദ്യാര്‍ത്ഥികളും'എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ.പി. സുനിത സെമിനാര്‍ ഉദ്ഘാടനം ചെയ്തു.അഡ്വ.ജോയി വളയംപള്ളി ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.പി.ടി.എ പ്രസിഡന്റ് മണി പാമ്പനാല്‍ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം വിന്‍സെന്റ് ചെങ്ങനാമഠത്തില്‍, ജോര്‍ജ് തട്ടാംപറമ്പില്‍, പി.എ.ഡീവന്‍സ്, സി.ഡി.ബാബു, ബെന്നി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍