എം.എസ്.എഫ് സംസ്ഥാന യാത്രക്ക് വയനാട്ടില്‍ ഉജ്ജ്വല തുടക്കം.
സുല്‍ത്താന്‍ ബത്തേരി: കഠാര വെടിയുക തൂലികയേന്തുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 26 മുതല്‍ ആഗസ്ത് 30 വരെ നടത്തുന്ന സംസ്ഥാന യാത്രക്ക് വയനാട്ടില്‍ ഉജ്ജ്വല തുടക്കം.ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍കൊണ്ട് ജനാധിപത്യ വ്യവസ്ഥയുടെ സംരക്ഷകരാകേണ്ട നേതാക്കളെയും പ്രവര്‍ത്തകരെയും വാര്‍ത്തെടുക്കേണ്ട ക്യാംപസ് രാഷ്ട്രീയം അക്രമ ഗുണ്ടാ സംഘങ്ങളെ വാര്‍ത്തെടുക്കാന്‍ ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ദുരുപയോഗം ചെയ്യുന്ന ഇക്കാലത്തു ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പ്രസക്തിയും അനിവാര്യതയും വിദ്യാര്‍ത്ഥി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് എംഎസ്എഫ് സംസ്ഥാന യാത്ര സംഘടിപ്പിക്കുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സാഹിബ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ മിസ്ഹബ് കീഴരിയൂരിന് പതാക കൈമാറി ഉത്ഘാടനം ചെയ്തു.
എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പി നവാസ് പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പിപിഎ കരീം, ജനറല്‍ സെക്രട്ടറി കെകെ അഹമ്മദ് ഹാജി,എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ, വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി. മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, പിപി അയ്യൂബ്,എം.എ അസൈനാര്‍,സികെ ഹാരിഫ്, അബ്ദുള്ള മാടക്കര,കെഎം ഫവാസ്, മുഫീദ തസ്നി, നജ്മ തബ്ഷീറ തുടങ്ങിയവര്‍ സംസാരിച്ചു.
മുട്ടില്‍ ഡബ്ള്യു. എം.ഒ കോളേജില്‍ നല്കിയ സ്വീകരണത്തില്‍ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് മുനീര്‍ വടകര, ജനറല്‍ സെക്രട്ടറി അജ്മല്‍ ആറുവാള്‍, ട്രഷറര്‍ ഷാബാസ് അമ്പലവയല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലുക്മാന് ഹകീം വിപിസി,റിയാസ് കല്ലുവയല്‍, പിപി ഷൈജല്‍ യൂണിറ്റ് പ്രസിഡന്റ് അഷ്കര്‍ ഒ. എം, സെക്രട്ടറി പിപി അഫ്നാസ് എന്നിവര്‍ സംസാരിച്ചു. നടവയല്‍ സിഎം കോളേജില്‍ നടന്ന സ്വീകരണത്തില്‍ എംഎസ്എഫ് ജില്ലാ ഭാരവാഹികളായ മുനവ്വര്‍ അലി സാദത്, ഷംസീര്‍ ചെറ്റപ്പാലം,ജവാദ് വൈത്തിരി, ആസിഫ് കുപ്പാടിത്തറ,യൂണിറ്റ് ഭാരവാഹികളായ സോനു റിബിന്, ഹാഷിം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജാഥയുടെ ആദ്യദിനത്തിലെ സമാപനം കൂളിവയല്‍ ഡബ്ള്യു.എം. ഒ ഇമാം ഗസ്സാലി കോളേജില്‍ നടന്നു. സമാപന സ്വീകരണ യോഗത്തില്‍ മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് കാട്ടിക്കുളം,ഹരിത ജില്ലാ സെക്രട്ടറി ബുസ്താന വാകേരി, ഫഹ്മിത ഷെറിന്,നൂര്‍ബിന സാജിദ, യൂത്ത് ലീഗ് നേതാക്കളായ ജാഫര്‍ മാസ്റ്റര്‍, കബീര്‍ മാനന്തവാടി, ആഷിക് എന്‍, ഹാരിസ് പുഴക്കല്‍ , ഇസ്ഹാഖ്, ശംസുദ്ധീന്‍, കബീര്‍ മാനന്തവാടി,മുനവ്വര്‍, എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍