പേരക്കുട്ടിയെ സ്‌ക്കൂളില്‍ നിന്നും കൂട്ടാന്‍ പോയ മുത്തച്ഛന്‍ ബൈക്കിടിച്ച് മരിച്ചു

ബത്തേരി കൈപ്പഞ്ചേരി ഉജസി ഭവന്‍ ശിവന്‍ (58) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ ബത്തേരി സെന്റ് ജോസഫ് സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.സ്‌ക്കൂളില്‍ പഠിക്കുന്ന പേരക്കുട്ടി ദീക്ഷികയെ കൂട്ടുന്നതിനായി ബൈക്കിലെത്തിയ ശിവന്‍ ബൈക്ക് റോഡരികില്‍ വെച്ചതിന് ശേഷം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തെ മറ്റൊരു ബൈക്കിടിക്കുകയായിരുന്നു.തുടര്‍ന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരണം സംഭവിച്ചു.ശോഭനയാണ് ഭാര്യ,നിഖില്‍,നീതു എന്നിവര്‍ മക്കളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍