കഞ്ചാവ് വില്‍പ്പനക്കിടെ മധ്യവയസ്കന് പിടിയില്‍
മീനങ്ങാടി, കേണിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ യുവാക്കളെയും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന തൃശൂര്‍ പീച്ചി തെക്കിയില്‍ വീട്ടില്‍ ടിഇ ജോസഫ് (52) നെയാണ് ബത്തേരി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നാനക്കുഴിയില്‍ വാടക ക്വാട്ടേഴ്സില്‍ താമസിച്ചുവന്നിരുന്ന ഇയാളെ മൂന്നാനക്കുഴി ടൗണില്‍വെച്ചാണ് പിടികൂടിയത്.ജോസഫിന്റെ കൈവശത്തു നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ പിന്നീട് ബത്തേരി ജെഎഫ്സിഎം കോടതി മുമ്പാകെ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ കെ.ജി. ശശികുമാര്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ബി ഹരിദാസന്, അനീഷ് എ.എസ് ജ്യോതിസ് മാത്യു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍