ബാസ്‌ക്കറ്റ് ബോളില്‍ ഇന്ത്യയെ നയിക്കാന്‍ വയനാടന്‍ പെണ്‍കരുത്ത്

പടിഞ്ഞാറത്തറ :തായ്‌വാനിലെ ഷിന്‍സുവാങ്ങില്‍ നടക്കുന്ന വില്യം ജോണ്‍സ് കപ്പ് രാജ്യാന്തര ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിനെ നയിക്കുന്നത് വയനാടിന്റെ അഭിമാനതാരം.പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ബപ്പനം മലയിലെ പാലനില്‍ക്കുംകാലായില്‍ സ്‌കറിയ ജോസഫ് ലിസി ദമ്പതികളുടെ മകളായ ജീന സ്‌കറിയയെയാണ് ടീമിനെ നയിക്കുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. വയനാടിന്റെ കുഗ്രാമത്തില്‍ നിന്നും നേട്ടങ്ങളുടെ ബാസ്‌ക്കറ്റിലേക്ക് തുരുതുരാ പന്തുകളെയ്തുവിട്ടാണ് ഈ പന്തിപ്പൊയില്‍കാരി രാജ്യത്തിന്റെ കായിക ഭൂമിയില്‍ ശ്രദ്ധേയായത്.
ഈ മിന്നുംതാരം സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെയാണ് രാജ്യാന്തര തലത്തില്‍ സാന്നിധ്യമറിയിച്ചത്.നിരവധി രാജ്യാന്തര മല്‍സരങ്ങള്‍ക്ക് ഇന്ത്യന്‍ ജ്‌ഴസി അണിഞ്ഞ ജീനയെ തേടി ആദ്യമായാണ് ക്യാപ്റ്റന്‍ സ്ഥാനമെത്തുന്നത്.നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജീനയെ തേടി അവസാനമായി ടൈംസ് ഓഫ് ഇന്ത്യയുടെ ജനപ്രിയ കായിക താരത്തിനുള്ളപുരസ്‌കാരവുമെത്തിയിരുന്നു. തിരുവനന്തപുരം കെ.എസ്.ഇ.ബിയില്‍ സീനിയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് ഈ താരം ഇപ്പോള്‍.ഏഷ്യന്‍ ഗെയിംസിന് മൂന്നോടിയായുള്ള മല്‍സരമാണിത്.ഏഷ്യന്‍ ഗെയിംസിലും ഇതേ ടീമിനെ തന്നെ അണി നിരത്തുവാനാണ് സാധ്യത.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍