ഡോ.പി.പി. ഷാജുവിനെ ആദരിച്ചു
പുല്‍പ്പളളി:പഴശ്ശിരാജ കോളേജ് മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റെിന്റെ ആഭിമുഖ്യത്തില്‍ മേരിമാതാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ തലവനും കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ കോഴ്സ് ഡയറക്ടറുമായ ഡോ.പി.പി. ഷാജുവിനെ ആദരിച്ചു. മാധ്യമമേഖലയ്ക്ക് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ആദരം. നവാഗതരായ ജേര്‍ണലിസം ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം ഓറിയന്റേഷന്‍ ക്ലാസ്സും നല്കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.ഒ. റോയ് പരിപാടി ഉദ്ഘാടനം ചെയ്തു.കോളേജ് ബര്‍സാര്‍ ഫാ. ജോര്‍ജ് ആലുംമൂട്ടില്‍, സ്വാശ്രയവിഭാഗം ഡയറക്ടര്‍ പ്രൊഫസര്‍ താര ഫിലിപ്പ് , ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡെനി തോമസ് എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരായ ജിബിന്‍ വര്‍ഗ്ഗീസ്, സുമന് ഫിലിപ്പ് വില്ലോത്ത്, ബിബിന്‍ തോമസ്, ശില്പ മാത്യു, ,ക്രിസ്റ്റീന ജോസഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍