എസ് എസ് എഫ് സാഹിത്യോത്സവ് സമാപിച്ചു
പനമരം:ബദ്റുല്‍ ഹുദ ക്യാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ദ്വിദിനങ്ങളിലായി നടന്നുവന്ന എസ്.എസ്.എഫ് തരുവണ ഡിവിഷന് ഇരുപത്തിയഞ്ചാമത് സാഹിത്യോത്സവ് സമാപിച്ചു.അഞ്ചു സെക്ടറുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം സര്‍ഗ്ഗ പ്രതിഭകള്‍ നൂറ്റിപ്പത്ത് ഇനങ്ങളിലായി മാറ്റുരച്ചു.തരുവണ സെക്ടര്‍ ഒന്നാം സ്ഥാനവും,പടിഞ്ഞാറത്തറ,പനമരം സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കലാപ്രതിഭയായി പനമരം സെക്ടറിലെ മാനാഞ്ചിറ യൂണിറ്റിലെ ഉനൈസ്നെ തെരെഞ്ഞെടുത്തു.സമാപന സമ്മേളനം ബാദ്റുല് ഹുദാ ജനറല്‍ സെക്രട്ടറി പി ഉസ്മാന് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. ഡിവിഷന് ജനറല്‍ സെക്രട്ടറി ജാശിര്‍ അറുവാള്‍ വിജയികളെ പ്രഖ്യാപിച്ചു. ഇബ്രാഹിം തരുവണ സിദ്ദീഖ് സഖാഫി സംസാരിച്ചു .ഉവൈസ് നൂറാനി സ്വാഗതവും ഫായിസ് മൈലാടും കുന്ന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍