പുസ്തക ശേഖരണ ജാഥക്ക് സ്വീകരണം നല്കി
പനമരം:അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം വട്ടവടയില്‍ സ്ഥാപിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്കുളള പുസ്തക ശേഖരണത്തിനായി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പുസ്തക ശേഖരണ ജാഥക്ക് പനമരത്ത് സ്വീകരണം നല്കി.പുസ്തക സമാഹരണം സി.കെ ശശീന്ദ്രന് എം.എല്‍.എ തന്റെ പുസ്തകശേഖരത്തിലെ പുസ്തകം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖിന് നല്കി ഉദ്ഘാടനം ചെയ്തു.രഞ്ജിത്ത് മാനിയില്‍,കെ മുഹമ്മദലി,സനല്‍കുമാര്‍,ഷിജു എം.ജോയ്,അരുണ്‍ നടവയല്‍, ദിലീപ് കുമാര്‍,രാഹുല്‍,മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍