വേള്‍ഡ് പേരന്റ്സ് ഡേ ആഘോഷിച്ചു
നടവയല്‍: ബ്രിഡ്ജ് ഓഫ് ഹോപ്പ് നടവയല്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ലോക രക്ഷകര്‍ത്തൃ ദിനം ആഘോഷിച്ചു.ചടങ്ങില്‍ മാതാപിതാക്കന്മാരെ ആദരിച്ചു. മാതാപിതാക്കന്മാര്ക്കായി വിവിധ കായിക മത്സരങ്ങള്‍ നടത്തി.ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രക്ഷാകര്‍ത്താക്കള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി.പൂതാടി പഞ്ചായത്ത് മെമ്പര്‍ എ.ഉണ്ണികൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഒ.സി മഹേഷ് അധ്യക്ഷതവഹിച്ചു. ബി.ഒ.എച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ ജോബിന്‍സ്, ഗ്രേഷ്യസ് ചോലിക്കര, മനോജ് കുമാര്‍, സിന്ധു സുരേഷ്ബാബു, കുമാരി ആര്യ മനോജ്, ദീപ ജോസഫ്, സുല്‍ഫത്ത് നെല്ലിയമ്പം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍