ബൈരകുപ്പ പുല്‍പ്പള്ളി തോണി സര്‍വ്വീസ് പുനഃരാരംഭിച്ചു
പുല്‍പ്പള്ളി കബനി പുഴയിലെ ബൈരക്കുപ്പയില്‍ ജനങ്ങളുടെ മുറവിളിയെ തുടര്‍ന്ന് തോണി സര്‍വ്വീസ് ആരംഭിക്കാന്‍ നടപടിയായി.ആഴ്ചകളോളമായി കബനി പുഴയില്‍ തോണി സര്‍വ്വീസ് നിര്‍ത്തിവെച്ചതു മൂലം ജനങ്ങള്‍ ദുരിതത്തിലായിരുന്നു.മഴ കുറഞ്ഞതോടെ കബനി നദിയില്‍ ജലനിരപ്പ് താഴന്നിട്ടും തോണി സര്‍വ്വീസ് ആരംഭിക്കാന്‍ പോലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡണ്ട് തിരുപ്പതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബൈരക്കുപ്പയില്‍ 10 യാത്രക്കാരെ മാത്രം കയറ്റി തോണി സര്‍വ്വീസ് നടത്താന്‍ പോലീസ് അനുമതി നല്‍കിയത്. കബനിയിലെ തോണി സര്‍വ്വീസ് പുനരാംരഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കടത്തു തോണിക്കാരും പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തോണി സര്‍വ്വീസ് ആരഭിക്കാന്‍ താല്കാലികമായി അനുമതി നല്‍കിയത്. മഴ ശക്തമാകുകയും കബനി നദിയില്‍ ജലനിരപ്പ് ഉയരുകയുമാണെന്നങ്കില് തോണി സര്‍വ്വീസ് വീണ്ടും നിര്‍ത്തിവയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍