കമ്പിളി പുതപ്പും മുണ്ടും വിതരണം ചെയ്തു
കേണിച്ചിറ ജനമൈത്രി പോലീസിന്റേയും കേരളീയ ജി.സി.സി കൂട്ടായ്മയുടേയും സഹകരണത്തോടെ കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുന്ന ആദിവാസി സമൂഹത്തിലെ അശരണരായ 100 വൃദ്ധജനങ്ങള്‍ക്ക് കമ്പിളി പുതപ്പും മുണ്ടും വിതരണം ചെയ്തു.സ്നേഹസ്പര്‍ശം 2018 എന്ന പേരില്‍ നടത്തിയ പരിപാടിയുടെഉദ്ഘാടനം പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണി സുബ്രമണ്യന്‍ നിര്‍വ്വഹിച്ചു,മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേണിച്ചിറ സബ്ബ് ഇന്‍സ്പെക്ടര്‍ ഷൈജു സി സ്വാഗതവും ഏലിയാസ് നന്ദിയും പറഞ്ഞു.പുല്‍പ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ റജീന, ഗ്രാമപഞ്ചായത്ത് മെമ്പര്ലതാ മുകുന്ദന്,കേണിച്ചിറ അഡീഷണല്‍ എസ് ഐ ആര് കുഞ്ഞനന്തന്, ഉപ്പും മുളകും പ്രോഗ്രാമിലെ അഭിനയേതാക്കളായ അനില്‍ പെരുമ്പളം, ബിനോജ് കുളത്തൂര്‍, കേണിച്ചിറ പോലീസ് സ്റ്റേഷനെ പ്രധിനിതീകരിച്ച് ഹാരിസ് പി എ,എസ് ടി പ്രോമോട്ടര്‍ ഐ എ ബാലന് എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കൂടാതെ കേണിച്ചിറ പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങള്‍, കേരളീയ ജി.സി.സി കൂട്ടായ്മയിലെ അംഗങ്ങള്‍, കേണിച്ചിറ കരാട്ടേ അക്കാദമി പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണ9ന്, എസ് ടി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍