എസ്.എസ്.എഫ് സാഹിത്യോത്സവ് 2018 ന് പ്രൗഢഗംഭീര തുടക്കം
പനമരം:ഇരുപത്തിയഞ്ചാമത് തരുവണ ഡിവിഷന് എസ്.എസ്.എഫ് സാഹിത്യോത്സവിന് പനമരം ബദറുല്‍ ഹുദ ക്യാമ്പസില്‍ പ്രൗഢ ഗംഭീര തുടക്കം.അഞ്ചു സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് പ്രതിഭകള്‍ 110 ഇനങ്ങളില്‍ ആറ് വേദികളില്‍ മാറ്റുരക്കും.യുവകവിയും സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യവുമായ ജിത്തു തമ്പുരാന് സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എസ്.എസ്.എഫിന്റെ മതമൂല്യങ്ങളും ഭൗതികസൗകര്യങ്ങളും സമന്വയിപ്പിച്ച സമഗ്ര ഇസ്ലാമിക വിദ്യാഭ്യാസ ഘടന തുല്യതയില്ലാത്തതാണെന്ന് ജിത്തു തമ്പുരാന് അഭിപ്രായപ്പെട്ടു.ഡിവിഷന് പ്രസിഡന്റ് സുഹൈല്‍ സഖാഫി വാരാമ്പറ്റ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി, ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി,സെക്രട്ടറി ഫള്ലുല് ആബിദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡിവിഷന് ജെ. സെക്രട്ടറി ജാഷിര്‍ ആറുവാള്‍ സ്വാഗതവും സെക്രട്ടറി സിദ്ധീഖ് അഞ്ചാംമൈല്‍ നന്ദിയും പറഞ്ഞു. സികെ ഉവൈസ് മദീനത്തുന്നൂര്‍: ഇര്‍ഷാദ് ഇര്‍ഫാനി ഉവൈസ് നൂറാനി കുപ്പാടിതറ ഫസല്‍ മാസ്റ്റര്‍ കൊടുവള്ളി ഇസ്മായില്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍