കോളനി ശുചീകരണവും കിറ്റ് വിതരണവും നടത്തി.
പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്, എന്‍ എസ് എസ് വാളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കളനാടിക്കൊല്ലി പുലയന്‍മൂല കോളനിയില്‍ ശുചീകരണവും മഴക്കാലജന്യ രോഗങ്ങളെക്കുറിച്ചുള്ള പ്രതിരോധ പഠനക്ലാസ്സും ഭക്ഷണസാധനങ്ങളുടെ കിറ്റ് വിതരണവും സംഘടിപ്പിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രിന്‍സിപ്പല്‍ കെ. ആര്. ജയരാജ് അദ്ധ്യക്ഷത വഹിച്ചു.സി കെ ആര് എം ടി ടി ഐ പ്രിന്‍സിപ്പല്‍ പി. കെ. റെജി പഠനക്ലാസ്സെടുത്തു.മദര്‍ പി ടി എ പ്രസിഡണ്ട് അനീഷാ ദേവി, പി. ആര്. തൃദീപ് കുമാര്‍, എം സി സാബു, കെ. ആര്. ജയശ്രി, ചാത്തി മൂപ്പന്, സി. സ്മിത, വി. കെ. സായൂജ്, ബിജോയ് ബേബി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ വൃന്ദ ബിജു, യഥുകൃഷ്ണ, അനഘ സുരേഷ്, ഗൗതം ബിനോയി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍