ആദിവാസി വൃദ്ധന്റെ മൃതദേഹം വാഴത്തോട്ടത്തില്‍ കണ്ടെത്തി
കേണിച്ചിറ തൂപ്പിലേരിക്കുന്ന് കയമയുടെ മകന് സുപ്രന് (62) നെയാണ് സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴത്തോട്ടത്തിലെ ചെറിയ വെള്ളക്കെട്ടിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു വരുന്നു. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു. തങ്കയാണ് ഭാര്യ.അനൂപ്,അനിത എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍