തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് ആഗസ്റ്റ് 13ന് ഉത്ഘാടനം ചെയ്യും ;വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും
തൊണ്ടര്‍നാട് കോറോം പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആഗസ്റ്റ് 13 ന് ആരംഭിക്കും. അന്നേ ദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴി തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. ജില്ലയിലെ പതിനാറാമത്തെ പോലീസ് സ്റ്റേഷനായിരിക്കും തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്. ഒരു സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്ഐ), ഒരു അഡീഷണല്‍ എസ്ഐ, 2 എഎസ്ഐമാര്‍, 6 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 18 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 2 വുമണ്‍ സിപിഒ, 1 െ്രെഡവര്‍ എന്നിങ്ങനെ 31 ഉദ്യോഗസ്ഥരായിരിക്കും സ്റ്റേഷനിലുണ്ടാകുക.സംസ്ഥാനത്ത് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനോടൊപ്പം ആരംഭിച്ച 5 കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റേയും ഉത്ഘാടനം അന്നേ ദിവസം നടക്കും. വെള്ളമുണ്ട പോലീസ് സ്റ്റേഷന് വിഭജിച്ചാണ് തൊണ്ടര്‍നാട് തുടങ്ങുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന കോറോം പോലീസ് ഔട്ട്പോസ്റ്റാണ് ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം സ്വതന്ത്ര പോലീസ് സ്റ്റേഷനായി മാറുന്നത്. ഇതിനിടെ പലപ്പോഴായി പ്രവര്‍ത്തിക്കുകയും അടച്ചുപൂട്ടുകയും ചെയ്ത ഔട്പോസ്റ്റ് പോലീസ് സ്റ്റേഷനായി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ഭരണകാലത്താണ് ആരംഭിച്ചത്. 2017 സെപ്റ്റംബറിലാണ് സര്‍ക്കാര്‍ പോലീസ് സ്റ്റേഷന് ഭരണാനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന ഏഴു പുതിയ പോലീസ് സ്റ്റേഷനുകളിലേക്ക് തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ കോറോം പോലീസ് സ്റ്റേഷനിലേക്കും തസ്തികകള്‍ അനുവദിക്കുകയുണ്ടായി. ആകെയുള്ള 31 തസ്തികകളില്‍ 21 പേരെ പുതുതായും 10പേരെ നിലവിലെ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ നിന്നുമാണ് അനുവദിച്ചിരിക്കുന്നത്. കോറോത്ത് നിലവിലുള്ള ഔട്ട്പോസ്റ്റ് കെട്ടിടത്തിലാണ് സ്റ്റേഷന് ആരംഭിച്ചിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍