പ്രചരണ വാഹന ജാഥ സംഘടിപ്പിച്ചു
കല്‍പ്പറ്റ:വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി പ്രചരണ വാഹന ജാഥ സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഥ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍ ഫഌഗ് ഓഫ് ചെയ്തു. ഏറ്റവും ആദരവ് അര്‍ഹിക്കുന്ന വിഭാഗമാണ് വയോജനങ്ങള്‍. നിയമപരമായി തന്നെ വയോജനങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ ശക്തമാക്കിയുണ്ടെന്നും അതിന് പ്രചരണം അത്യാവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. പ്രചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും - 2007 നിയമത്തെ കുറിച്ച് ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍