പഞ്ചഗുസ്തി താരത്തിന് അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സാമ്പത്തിക സഹായ കമ്മിറ്റി രൂപീകരിച്ചു
അന്തര്‍ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ യദു സുരേഷിനെ സാമ്പത്തികമായി സഹായിക്കാന്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സഹായ കമ്മിറ്റി രൂപീകരിച്ചു.ദേശീയ തലത്തില്‍ സ്വര്‍ണ്ണം നേടിയാണ് തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിലേക്ക് യദു യോഗ്യത നേടിയത്. എന്നാല്‍ ഇതിനുള്ള ചിലവിലേക്കായി ജൂലൈ 22ന് മുമ്പായി രണ്ട് ലക്ഷം രൂപ അഖിലേന്ത്യ പഞ്ചഗുസ്തി അസോസിയേഷനില്‍ അടയ്ക്കണം.സുമനസുകളുടെ സഹായം തേടുന്നതിനായി ഗ്രാമപഞ്ചായത്ത്, വയനാട് ജില്ലാ സഹകരണ ബാങ്കില്‍ സ്പോര്‍ട്സ് ഹെല്പ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍ : 130211201020015. ഐ.എഫ്.എസ്.സി. കോഡ്: FDRL0WCDB01ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, സണ്ണി തോമസ്, ടി.വി. അനില്മോന് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍