മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം:എസ് എഫ് ഐ 24 മണിക്കൂര്‍ ധര്‍ണ്ണ നാളെ
കല്‍പ്പറ്റ:മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം എന്ന മദ്രാവാക്യത്തില് എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ വിദ്യാര്‍ത്ഥി ബഹുജന പ്രതിഷേധമുയര്‍ത്തി എസ് എഫ് ഐ ജില്ലാ കമ്മറ്റി നാളെ (ജൂലൈ 18) 24 മണിക്കൂര്‍ ധര്‍ണ സംഘടിപ്പിക്കും. കല്‍പ്പറ്റ വിജയാ പമ്പ് പരിസരത്ത് വച്ച് സംഘടിപ്പിക്കുന്ന പരിപാടി കൂത്ത് പറമ്പ് രക്തസാക്ഷി കെ.വി റോഷന്റെ പിതാവ് കെ വി വാസു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ കോളേജ്, സ്കൂള്‍, പ്രാദേശിക കമ്മിറ്റികളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും. വര്‍ഗീയത തുലയട്ടെ എന്ന മുദ്രാ വാക്യത്തില്‍ ധര്‍ണയുടെ ഭാഗമായി ചിത്രകാരന്മാരുടെ കൂട്ടായ്മ, വര്‍ഗീയ വിരുദ്ധ സംഘമം, പ്രതിഷേധ ജ്വാല എന്നീ അനുബന്ധ പരിപാടികളും ജില്ലാ കേന്ദ്രമായ കല്പ്പറിയില് സംഘടിപ്പിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍