തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍;അര ഏക്കര്‍ ഭൂമി മുന്ന് മീറ്റര്‍ ഇടിഞ്ഞുതാഴ്ന്നു

തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പര്‍ കോളനിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് ഇടിഞ്ഞ് താഴ്ന്നത്. കുന്നില്‍ പ്രദേശത്താണ് ഇടിച്ചല്‍ ഉണ്ടായിട്ടുള്ളത്.അര ഏക്കര്‍ ഭൂമി ഇടിഞ്ഞ് താഴന്നതോടെപ്പം ഒരടി വീതിയില്‍ വിള്ളലും ഉണ്ടായിട്ടുണ്ട്. റവന്യു വകുപ്പും ദുരന്തനിവാരണ അതോരിറ്റിയും സംഭവസ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി. അപകട സാധ്യത മുന്‍നിര്‍ത്തി താഴ്‌വാരത്തെ ഏഴ് കുടംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടലിന് സാധ്യതയേറെയെന്ന് ദുരന്തനിവാരണ അതോരിറ്റി ഭൂമി ഇടിഞ്ഞ് താഴത്ത് കൂടുതല്‍ പഠനവിധേയമാക്കുമെന്നും അതോരിറ്റി.മണ്ണ് ഇടിഞ്ഞ് താഴുന്നതിന് താഴെയായി നാല്‍പ്പതോളം കുടുംബങ്ങളുണ്ട് .ഇതില്‍ ഇടിച്ചലിന് തൊട്ട് താഴെയുള്ള ഏഴ് കുടുംബങ്ങളെ റവന്യൂവകുപ്പ് മാറ്റി പാര്‍പ്പിച്ചു.
മക്കിമല ഗവ: എല്‍.പി സ്‌കൂളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്.കഴിഞ്ഞ ദിവസം ചെറിയ തോതില്‍ മണ്ണിടിച്ചത് ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് വലിയ തോതില്‍ മണ്ണ് ഇടിഞ്ഞ് നിരങ്ങിയത് വിള്ളലുണ്ടായ ഭാഗങ്ങളില്‍ രണ്ട് ഉറവകള്‍ ഉണ്ടായതിനാല്‍ വിള്ളലിലൂടെ വെള്ളം ഭൂമിക്കടിയിലേക്ക് ഒഴുകുന്നത് അപകട സാധ്യത വര്‍ദ്ധിക്കുന്നു. മണ്ണ് ഇടിഞ്ഞതിന് താഴെയായി മറ്റൊരു സ്വകാര്യ വ്യക്തി വലിയകുളവും നിര്‍മ്മിച്ചിട്ടുണ്ട്.അപകട സാധ്യത മുന്‍നിര്‍ത്തി കുളത്തിലെ ജലനിരപ്പ് കുറക്കാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവരം അറിഞ്ഞ ഉടന്‍ തഹസില്‍ദാര്‍ എന്‍.ഐ.ഷാജുവിന്റെ നേതൃത്വത്തില്‍ റവന്യു സംഘവും കല്‍പ്പറ്റയില്‍ നിന്നുള്ള ദുരന്തനിവാരണ അതോറിറ്റി മേധാവി ആശാകിരണിന്റെ നേതൃത്വത്തില്‍ സ്ഥലതെത്തി പരിശോധന നടത്ത. മഴ തുടര്‍ന്നാല്‍ കൂടുതല്‍ അപകട സാധ്യതയുണ്ടെന്നും മണ്ണിടിഞ്ഞ് നിരന്നത് കൂടുതല്‍ പഠനവിധേയമാക്കുമെന്നും ആശാ കിരണ്‍ പറഞ്ഞു.മണ്ണിടിഞ്ഞ് ഭൂമി ഇരുന്നത് മക്കിമല പ്രദേശത്ത്കാര്‍ ആശങ്കയിലാണ് കൂടുതല്‍ മണ്ണിടിച്ചത് ഉണ്ടായാല്‍ പ്രദേശത്തെ നാല്‍പ്പതോളം കുടുംബങ്ങളെ സാരമായി ബാധിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍