ചുരം റോഡ് അറ്റകുറ്റപ്പണി ഒരാഴ്ചക്കകം തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചതായി യൂത്ത് ലീഗ്
കല്‍പ്പറ്റ :തകര്‍ന്നു കിടക്കുന്ന വയനാട് ചുരം റോഡിലെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഒരാഴ്ച്ചക്കകം ആരംഭിക്കുമെന്നും, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ദേശീയപാത അധികൃതര്‍ യൂത്ത് ലീഗിനെ രേഖാമൂലം അറിയിച്ചതായി നേതാക്കള്‍ പ്രസ്താവിച്ചു.തകര്‍ന്നു കിടക്കുന്ന ചുരം റോഡ് അടിയന്തിരമായി നന്നാക്കണമെന്നും അല്ലാത്ത പക്ഷം ഉപരോധം ആരംഭിക്കുമെന്നും അറിയിക്കാനെത്തിയ യൂത്ത് ലീഗ് വൈത്തിരി പഞ്ചായത്ത് ഭാരവാഹികള്‍ക്കാണ് ഈ ഉറപ്പുനല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍