മീന്‍പിടുത്തവും വാഴ നടലുമായി ബി.ജെ.പി
കാഞ്ഞിരങ്ങാട്: തരുവണ നിരവില്‍പ്പുഴ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് മീന്‍പിടുത്തവും വാഴനടല്‍ പ്രതിഷേധവുമായി ബി.ജെ.പി. പാടെ തകര്‍ന്ന റോഡില്‍ കാല്‍നട പോലും ദുസ്സഹമായ സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത് വന്നത്. എത്രയും പെട്ടന്ന് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കമുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി.ജെ.പി ജില്ല ഉപാധ്യക്ഷന്‍ പാലേരി രാമന് പറഞ്ഞു. യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി, കെ.എം പ്രജീഷ്, മൊയ്തു വാഴയില്‍, വെള്ളന് പാലിയോട്ടില്‍, രാജു വിനായക, ശശി കരിമ്പില്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍