ലൈഫ് മിഷന്; താക്കോല്‍ കൈമാറി
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കിഴക്കയില്‍ ജംഷീദ് അദ്ധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ വി.ഇ.ഒ റഹിം ഫൈസല്‍, കെ.ടി ഹംസ, പി.കെ ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍