പഴശ്ശിരാജാ കോളേജില്‍ അനധികൃത ഫീസ് കൈപ്പറ്റുന്നത് അവസാനിപ്പിക്കണം: എസ്.എഫ്.ഐ
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന് എടുക്കാനെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നും പി.റ്റി.എ ഫണ്ട് ഇനത്തില്‍ അനധികൃതമായി ഭീമമായ തുക ഈടാക്കുന്നതായി എസ്.എഫ്.ഐ ആരോപിച്ചു.വിദ്യാര്‍ത്ഥികളെ തെറ്റിധരിപ്പിച്ച് ഭീമമായ തുക അധികൃതര്‍ കൈപ്പറ്റുന്നുണ്ടെന്നും ഇത് വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും എസ്.എഫ്.ഐ കുറ്റപ്പെടുത്തി.ഇത്തരത്തില്‍ ഫണ്ട് ശേഖരിക്കുന്നത് അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സ്.എഫ്.ഐ ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍