മാനന്തവാടിയില്‍ സംസാര ശ്രവണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
മാനന്തവാടി: മാനന്തവാടിയില്‍ ആദ്യമായി സംസാര ശ്രവണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി.സംസാര വൈകല്യമുള്ളവര്‍ക്കും കേള്‍വിക്കുറവുള്ളവര്‍ക്കും വിദഗ്ധ ചികിത്സ നല്‍കുന്നതിന് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന റേയ്സ് സ്പീച്ച് ആന്റ് ഹിയറിംഗ് സെന്ററിന്റെ സഹോദര സ്ഥാപനമായ ജോഹാന്‍സ് സ്പീച്ച് ആന്റ് ഹിയറിംഗ് എന്ന സ്ഥാപനമാണ് മാനന്തവാടിയിലും പ്രവര്‍ത്തനമാരംഭിച്ചത്. വളളിയൂര്‍ക്കാവ് റോഡില്‍ വീണ തിയറ്ററിന് സമീപം ആരംഭിച്ച സംസാര ശ്രവണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ ആശുപത്രി ഫിസിഷ്യന്‍ ഡോ. ഷിനാസ് ബാബു നിര്‍വ്വഹിച്ചു. പാസ്റ്റര്‍മാരായ ജെയിംസ് മാത്യു, ടി.ജെ. ശാമുവല്‍ എന്നിവര്‍ ആശീര്‍വ്വാദ കര്‍മ്മം നിര്‍വ്വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍