നിരോധിത മേഖലയില്‍ മീന്‍പിടുത്തം; പത്ത് പേരെ അറസ്റ്റ് ചെയ്തു
പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് പോലീസിന്റെ നിയമപരമായ ആജ്ഞ ലംഘിച്ച് ഷട്ടറിനോട് ചേര്‍ന്ന നിരോധിത മേഖലയില്‍ അപകടകരമായി മീന്‍ പിടിച്ച പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.ജീവന് അപകടകരമാകും വിധത്തില്‍ സാഹസികമായി മീന്‍ പിടിക്കാന്‍ ശ്രമിച്ചവരെ പല തവണ പോലീസ് വിരട്ടിയോടിച്ചൂവെങ്കിലും പോലീസിനെ ധിക്കരിച്ച ചിലര്‍ മീന്‍ പിടിക്കുകയായിരുന്നു. ഇവരെയാണ് പടിഞ്ഞാറത്തറ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍