തോട്ടില്‍ കാട്ടാനയുടെ ജഢം കണ്ടെത്തി
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ വരുന്ന ചീരപ്പൊയില് കോളനിയുടെ സമീപത്തുള്ള ബപ്പനം തോട്ടിലാണ്ആനക്കുട്ടിയുടെ ജഡം ഒഴുകിവന്നത്.ജഢത്തിന് 3 ദിവസത്തെ പഴക്കമുണ്ട്. മീന്മുട്ടി വെള്ളച്ചാട്ടത്തില്‍ പെട്ടതാണെന്ന് സംശയം.ചീരപ്പൊയില് കോളനിയ്ക്ക് സമീപം ഇന്ന് രാവിലെ 8.30തോടെ നാട്ടുകാരാണ് ജഢം കണ്ടത്.വനംവകുപ്പ് ഉദ്യോഗസ്ഥരും ,പടിഞ്ഞാറത്തറ വെറ്റിനറി സര്‍ജ്ജനും സ്ഥലത്തെത്തി പോസ്റ്റുമാര്‍ട്ടം നടത്തിയതിന് ശേഷം ജഢം വനത്തില്‍ മറവുചെയ്തു.കല്‍പ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജെ ജോസ് ,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇക്ബാല്‍ ,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അശ്വിന് വിഷ്ണു, വാച്ചര്‍ ദിനേശ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍