വയനാട് കണ്ണൂര്‍ ഗതാഗതം താറുമാറായി ; പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍ പേരിയ 37 ല്‍ റോഡ് തകര്‍ന്നു
മാനന്തവാടി:പാല്‍ച്ചുരത്തില്‍ രണ്ടാം വളവിനോട് ചേര്‍ന്ന് മണ്ണിടിച്ചിലുണ്ടായതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്.പേര്യ 37ല്‍ റോഡ് ഇടിഞ്ഞതിനാല്‍ ചരക്കു വാഹനങ്ങള്‍ക്കും വലിയ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡിന്റെ പകുതി ഭാഗത്തോളം ഇടിഞ്ഞ് മുപ്പത് മീറ്ററോളം ദൂരത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും താറുമാറായി. വലിയ ചരക്കു ലോറികളെ കടത്തിവിടുന്നില്ല. ചെറിയ വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. ബസ് യാത്രക്കാരെ ഇടിഞ്ഞ ഭാഗത്ത് ഇറക്കി നടത്തുകയും അതിനു ശേഷം ഇതേ ബസ്സില്‍ തന്നെ യാത്ര തുടരുകയും ചെയ്യുന്നു. കനത്ത മഴയില്‍ പാല്‍ച്ചുരം റോഡിലും , പേര്യ റോഡിലും മണ്ണിടിഞ്ഞതോടെ വയനാട്ടില്‍ നിന്ന് കണ്ണൂര്‍, തലശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍