കാലവര്‍ഷക്കെടുതി:ജനം ദുരിതമനുഭവിക്കുമ്പോള്‍ ഭരണകൂടം കാഴ്ചക്കാര്‍ ആവരുത് :പ്രവാസി ലീഗ്
കല്‍പ്പറ്റ :വയനാട് ജില്ലയില്‍ അതിരൂക്ഷമായ രീതിയില്‍ വെള്ളപൊക്കംകൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും കിടപ്പാടം നഷ്ടപെട്ടവര്‍ക്കും നാളിതുവരേയായിട്ടും കാര്യമായ ഒരു നഷ്ടപരിഹാരവും നല്‍കാതെ ഭരണകൂടം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണെന്ന് പ്രവാസി ലീഗ് കല്‍പ്പററ മണ്ഡലം ജനറല്‍ കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.നൂറു കണക്കിന് ആളുകളാണ് കിടപ്പാടവും കൃഷിയും കൃഷി സ്ഥലവും നഷ്ടപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത പ്രയാസത്തില്‍ ജീവിക്കുന്നത്. കാലവര്‍ഷകെടുതിയില്‍ നഷ്ടം സംഭവിച്ച മുഴുവന്‍ ആളുകള്‍ക്കും അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗം പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല ഉല്‍ഘാടനം ചെയ്തു. പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്റ്റ് എട്ടിന് നടത്തുന്ന പാര്‍ലിമെന്റ് മാര്‍ച്ചില്‍ മണ്ഡലത്തില്‍ നിന്നും മുപ്പത് പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. കല്ലുങ്ങല്‍ ഹംസയുടെ അദ്ധ്യക്ഷതയില്‍ കല്‍പ്പറ്റ ലീഗ് ഹൗസില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പുതിയ മണ്ഡലം കമ്മററിക്ക് രൂപം നല്കി. കണ്ണിയന്‍ കുഞ്ഞിപ്പ,പി.വി.എസ്.മൂസ,എന്‍.പി.ഷം സുദ്ധീന്‍,കുഞ്ഞബ്ദുള്ള ,എം.ബി.ഫൈസല്‍,ജലാലുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ലത്തീഫ് .സി പി. സ്വാഗതവും സി.ഇ.എ.ബക്കര്‍ നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍