ടീന ജേക്കബിനെ അനുമോദിച്ചു
കാവുംമന്ദം: കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി.എ മലയാളം പരീക്ഷയില്‍ യൂണിവേഴ്സിറ്റി തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ടീന ജേക്കബിനെ ഡി.വൈ.എഫ്.ഐ തരിയോട് മേഖല കമ്മിറ്റി അനുമോദിച്ചു.സി.പി.ഐ.എം വൈത്തിരി ഏരിയാ സെക്രട്ടറി സി.എച്ച് മമ്മി യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. തരിയോട് ലോക്കല്‍ സെക്രട്ടറി കെ.എന്‍ ഗോപിനാഥന്, ഷിബു പുതിയില്ലത്ത്, ജസ്റ്റിന് ജോസഫ്, ഷമീര്‍, അലി ആഷിര്‍ ,ടീ ന ജേക്കബ്, സിബി എഡോര്‍ഡ്,റിഥിന്‍ ജോയ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍