ഡിവൈഎഫ്ഐ വയനാട് ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു
2018 ഒക്ടോബര്‍ 5,6,7 തീയ്യതികളില്‍ വൈത്തിരി വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ കണ്വെന്ഷന് സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന് ഉദ്ഘാടനം ചെയ്തു.പി ഗഗാറിന്,സി.കെ ശശീന്ദ്രന് എം.എല്‍.എ, ഒ.ആര് കേളു എംഎല്‍എ എന്നിവര്‍ രക്ഷാധികാരികളും, വി ഉഷാകുമാരി ചെയര്‍പേഴ്സണും എം.വി.വിജേഷ് ജനറല്‍ കണ്‍വീനറുമായ 501 അംഗ സംഘാടക സമിതി സമ്മേളന വിജയത്തിനായി രൂപീകരിച്ചു.കെ.പി ഷിജു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രെട്ടറി കെ റഫീഖ് , എം സെയ്ത് , പി ആര് ജയപ്രകാശ് , കെ സുഗതന് ,സി.എച്ച് മമ്മി , എം ജനാര്ദ്ദനന് തുടങ്ങിയവര്‍ സംസാരിച്ചു.എം.വി വിജേഷ് സ്വാഗതവും വി ഉഷാകുമാരി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍