കഞ്ചാവുമായി മദ്ധ്യവയസ്ക്കന് പിടിയില്‍
സുല്‍ത്താന്‍ ബത്തേരി,ചുള്ളിയോട് എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നയാള്‍ അറസ്റ്റില്‍.ബത്തേരി പള്ളിക്കണ്ടി താനിക്കാട്ട് വീട്ടില്‍ സുലൈമാന്‍ റ്റി.കെ (48) യെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പഴൂര്‍ ഭാഗത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്.ഇയാളുടെ കൈയ്യില്‍ നിന്നും 750 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ വിജേഷ് വി,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹരിദാസന് എം.സി, വിനോദ് പി.ആര്,ജ്യോതിസ് ജോസഫ് ,മാനുവല്‍ ജിംസണ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ ബത്തേരി ജെ.എഫ്.സി.എം രണ്ട് കോടതിയില്‍ ഹാജരാക്കും.പ്രതിക്കെതിരെ ഇതിനു മുമ്പും മയക്കു മരുന്നു കേസ് നിലവില്‍ ഉണ്ടെന്ന്എക്സൈസ് അധികൃതര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍