രണ്ട് കിലോ കഞ്ചാവുമായി 3 യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് കൊടുവള്ളി സ്വദേശികള്‍

തോല്‍പ്പെട്ടി:കാറില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി മൂന്ന് കൊടുവള്ളി സ്വദേശികള്‍ പിടിയിലായി. അബ്ദുല്‍ കബീര്‍ പി പി (29) മുസ്തഫ (33) ഷിജാസ് (20) എന്നിവരെയാണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എകെ ഷാജിയും, തോല്‍പ്പെട്ടി ചെക് പോസ്റ്റ് എക്‌സൈസ് സംഘവും പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന എത്യോസ് ലിവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡാഷ് ബോര്‍ഡിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. ബംഗളൂരുവില്‍ നിന്നും കൊടുവള്ളിയിലേക്ക് ചില്ലറ വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണിതെന്നാണ് പ്രതികളുടെ മൊഴി.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കര്‍ണ്ണാടക ഭാഗത്ത് നിന്നും വരുകയായിരുന്ന കാര്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വെച്ച് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തോല്‍പ്പെട്ടിയില്‍ ഇന്ന് രാവിലെ 20 ഗ്രാം, 100 ഗ്രാം കഞ്ചാവുമായി വേറെയും യുവാക്കളെ പിടികൂടിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എകെ ഷാജിയോടൊപ്പം പ്രിവന്റീവ് ഓഫീസര്‍മാരായ കെവി ഷാജിമോന്‍, കൃഷ്ണന്‍കുട്ടി,അനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ്, വിജേഷ്, സുരേഷ്, െ്രെഡവര്‍ സുഭാഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജകരാക്കും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍