കാലവര്‍ഷം; 2500 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു; നിതാന്ത ജാഗ്രതയോടെ ജില്ലാ ഭരണകൂടം

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ കാലവര്‍ഷം ശക്തിയായി തുടരുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്ത്വത്തില്‍ പുരോഗമിക്കുന്നു. ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളെ ഏകോപിപ്പിക്കുന്നത്.സന്നദ്ധ സംഘടനകളും മറ്റു വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഈ ദുരന്ത സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യാപാരി വ്യവസായികളുടെയെല്ലാം സഹായം അതതു പ്രദേശത്തെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി നല്‍കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.ഭക്ഷണം,കമ്പിളി പുതപ്പുകള്‍ മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ എത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍ എന്നിവരെയോ കളക്ട്രേറ്റിനെയോ സമീപിക്കാം. മാനന്തവാടി താലൂക്കില്‍ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് ജൂലൈ 10 മുതല്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ആകെ 18 ക്യാമ്പുകളിലായി 350 ഓളം കുടുംബങ്ങളാണ് മാറ്റി പാര്‍പ്പിച്ചത്. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഒത്തൊരുമിച്ച് ഭക്ഷണം, വൈദ്യസഹായം തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ നല്‍കി വരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ വിവിധസംഘടനകള്‍ സ്ഥാപനങ്ങള്‍ വ്യക്തികള്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നു. മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ,വൈ.എം.സി.എ, മാനന്തവാടി ബിഷപ്പ് ഹൗസ്, ഡബ്ല്യു.എസ്.എസ്.എസ് മാനന്തവാടി, പുളിയന്‍മാക്കല്‍ ഗ്രൂപ്പ് ബത്തേരി ,അഡ്വ: സജി മാനന്തവാടി, സെന്റ് കാമില്ലസ് സെമിനാരി, റെഡ് ക്രോസ് മാനന്തവാടി, മഹാത്മ സ്വാശ്രയ സംഘം, എല്‍.എഫ് സ്‌കൂള്‍ മാനന്തവാടി, ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസാസിയേഷന്‍ തുടങ്ങിയവര്‍ ഈ ദിവസങ്ങളില്‍ ക്യാമ്പ് സന്ദര്‍ശിച്ച് വിവിധ സഹായങ്ങള്‍ നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍